CR Chandran
Screenplay
മലയാളചലച്ചിത്രരംഗത്തും ടെലിവിഷൻ സീരിയൽ രംഗത്തും തിരക്കഥാകൃത്തായും സംഭാഷണരചയിതാവായും തന്റെ സാന്നിദ്ധ്യം അറിയിച്ച വ്യക്തിയാണു് ശ്രീ സി ആർ ചന്ദ്രൻ. സ്വദേശം കൊണ്ടോട്ടി. അച്ഛൻ-വളപ്പംകുണ്ടു് പുല്ലഞ്ചേരി ചേനോത്തു് കുട്ടി; അമ്മ - അമ്മുക്കുട്ടി. തൊഴിൽപരമായി കൊണ്ടോട്ടിയിൽ ഒരു ഓട്ടോറിക്ഷാ ഡ്രൈവറായിരുന്നു ചന്ദ്രൻ. ചെറുപ്പം മുതലേ വായനയിലും വായനശാലാപ്രവർത്തനങ്ങളിലും വ്യാപൃതനായിരുന്ന ഇദ്ദേഹം ക്രമേണ ആഴ്ചപ്പതിപ്പുകൾക്കുവേണ്ടി നോവലുകൾ എഴുതിക്കൊണ്ടു് എഴുത്തിന്റെ മേഖലയിലേയ്ക്കു കടന്നു. തന്റെ ആദ്യ നോവല്‍ 'പൂക്കാത്തവസന്ത'ത്തിനു് മംഗളം അവാര്‍ഡ് ലഭിച്ചു. രണ്ടാമത്തെ നോവല്‍ 'മിശ്രവിവാഹ'ത്തിനു് സഹോദരന് അയ്യപ്പന് പുരസ്കാരം ലഭിച്ചു. ഇങ്ങനെ ആഴ്ചപ്പതിപ്പുകളില്‍ നിരന്തരം പ്രസിദ്ധീകരിച്ചു വന്ന നോവലുകള്‍ അദ്ദേഹത്തെ വായനക്കാരുടെ പ്രിയങ്കരനാക്കി മാറ്റി. പിന്നീടു് സിനിമകൾക്കുവേണ്ടിയും സീരിയലുകൾക്കുവേണ്ടിയും തിരക്കഥയും സംഭാഷണവും ഒരുക്കന്നതിൽ സജീവമായി അദ്ദേഹം. ഭഗവതിപുരം, വി.ഐ.പി., നല്ല പാട്ടുകാരേ, പൂനിലാവു്, ഫാഷന്‍ പരേഡ്, പ്രിയങ്കരി, സ്നേഹാദരം തുടങ്ങിയ ഒരുപിടി സിനിമകൾക്കുവേണ്ടി തിരക്കഥയും സംഭാഷണവും രചിച്ചു. ഇതോടൊപ്പം തന്നെ ടെലിവിഷൻ രംഗത്തും സൂപ്പർ ഹിറ്റ് സീരിയലുകളുടെ തിരക്കഥാകൃത്തായി കുടുംബപ്രേക്ഷകരുടെ മനംകവര്ന്നുകൊണ്ടു് ജനപ്രിയനായി. സ്ത്രീ, മിന്നുകെട്ടു്, ചിറ്റ, മഴയറിയാതെ, ശ്രീരാമന്- ശ്രീദേവി, ഭാഗ്യദേവത, സീതാലക്ഷ്മി തുടങ്ങിയ ഹിറ്റ് സീരിയലുകൾ ഇദ്ദേഹത്തിന്റെ രചനയിൽപ്പെട്ടവയാണു്. ശാന്താദേവി പുരസ്കാരം, കാഴ്ച അവാര്‍ഡ് തുടങ്ങിയ പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ടു്.
മൂന്നുവർഷത്തോളമായി രോഗാതുരനായിരുന്ന ചന്ദ്രൻ 2015 സെപ്റ്റംബർ 13 നു് തന്റെ 55 മത്തെ വയസ്സിൽ ഈ ലോകത്തോടുയാത്ര പറഞ്ഞു. അര്‍ബുദരോഗം ജീവിതത്തെ കാര്‍ന്നുതിന്നുമ്പോഴും എഴുത്തിന്റെ ലോകത്ത് അദ്ദേഹം സജീവമായിരുന്നു. താഴ്വാരം എന്ന ഒരു സീരിയിലിനു വേണ്ടി തിരക്കഥ പൂര്ത്തിയാക്കിയതിനുശേഷമാണു് വിടവാങ്ങിയതു്.
ഭാര്യ: സൈഫുന്നീസ.മക്കള്‍: അമ്പിളി, അനു. മകള്‍ അനു ചലച്ചിത്രമേഖലയില്‍ അസി.ഡയറക്ടറായി പ്രവര്‍ത്തിക്കുന്നുണ്ടു്.
തയ്യാറാക്കിയതു് - കല്യാണി
References :
Various internet portals
Available Movies : 6
Movie |
Story |
Screenplay |
Dialog |
Year |
Director |
V.I.P. |
Asha Khan |
CR Chandran |
CR Chandran |
1989 |
Asha Khan |
Fashion Parade |
PK Radhakrishnan |
CR Chandran |
CR Chandran |
1997 |
PK Radhakrishnan |
Poonilaavu |
Rahim Poovattuparambu |
CR Chandran |
CR Chandran |
1997 |
Thejus Perumanna |
Priyankari |
Rahim Poovattuparambu |
CR Chandran |
CR Chandran |
2000 |
S Chandran |
Nalla Paattukaarey |
KS Sivachandran |
CR Chandran |
CR Chandran |
2010 |
KS Sivachandran |
Snehadaram |
Vinod K Payyannur |
CR Chandran |
CR Chandran |
2011 |
Gireesh Kunnummal |
Available Web Series : 0
Available Short Movies : 0
Relevant Articles